വണ്ടൂർ: തിരുവാലി നടുവത്ത് സ്വദേശി ടി. സുനിൽ കുമാറിന്റെ വീട് നാട്ടിലെ ശ്രദ്ധാകേന്ദ്രമാണ്. വീടിന് മുന്നിൽ പടർന്ന് പന്തലിച്ച ചെടിയാണ് വീടിന്റെ ആകർഷണം. ഫിലിപ്പൈൻസിലെ കാട്ടുചെടിയായ സ്കാർലെറ്റ് ജെയ്ഡ് വൈൻ ആണ് കാഴ്ചക്കാരെ ആകർഷിക്കുന്നത്. ചുവപ്പ് കലർന്ന ഓറഞ്ച് നിറത്തിൽ കുലകളായി വിടർന്ന് തൂങ്ങിനിൽക്കുന്ന പൂക്കൾ കണ്ടാൽ തീനാളം പോലെ തോന്നും. നിലമ്പൂർ സഹകരണ അസി. രജിസ്ട്രാറായ സുനിൽകുമാർ ഓൺലൈനിലൂടെയാണ് ചെടിയുടെ തൈ സംഘടിപ്പിച്ചത്. നാല് വർഷത്തെ പരിപാലനത്തിനു ശേഷം ചെടി പുഷ്പിച്ചു. പൂക്കൾ 30 ദിവസം വരെ വാടാതെ നിൽക്കും. സുനിൽകുമാറിനെ സഹായിക്കാൻ ഭാര്യ വണ്ടൂർ ഗവ. വി.എം.സി എച്ച്.എസ്.എസിലെ അദ്ധ്യാപിക കെ. ശ്രീജയും മക്കളായ അതുൽ കൃഷ്ണയും അമൽ കൃഷ്ണയും ഒപ്പമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |