ആലപ്പുഴ: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി അമ്പലപ്പുഴ നിയോജകമണ്ഡലം സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. യു.പി, എച്ച്.എസ്, ജനറൽ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിൽ നടന്ന മത്സരത്തിനു പുറമേ വിവിധ കലാകാരന്മാരുടെ നേതൃത്വത്തിൽ ചിത്രരചനയും നടന്നു. ആലപ്പുഴ ബീച്ചിന് സമീപം നടത്തിയ പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ജോബ് ഉദ്ഘാടനം ചെയ്തു. പദയാത്രയുടെ അമ്പലപ്പുഴ മണ്ഡലം സംഘാടകസമിതി ചെയർമാൻ സി.വി.മനോജ് കുമാർ, ബഷീർ കോയാപറമ്പിൽ, വയലാർ ലത്തീഫ്, എ.ഷൗക്കത്ത്, ഷഫീഖ് പാലിയേറ്റീവ്, ടി.എ. ഹാമിദ്, എം.എച്ച്.വിജയൻ, ചിത്രരചനാ പരിപാടിയുടെ കോ ഓർഡിനേറ്റർ ജിനു ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |