തിരുവനന്തപുരം:പാങ്ങോട് സർവീസ് സഹകരണ ബാങ്കിന്റെ ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനവും ജവഹർ കോളനി ശാഖയുടെ പ്രവർത്തനോദ്ഘാടനവും സഹകരണമന്ത്രി വി.എൻ.വാസവൻ നിർവ്വഹിച്ചു.സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനങ്ങൾ ജനങ്ങളുടെ സമസ്ത മേഖലകളിലും സഹായ ഹസ്തമായി പ്രവർത്തിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. പാങ്ങോട് സഹകരണ ബാങ്കിന്റെ രണ്ടാമത്തെ ശാഖയാണ് ജവഹർ കോളനിയിൽ തുറന്നത്. ടൂവീലർ വായ്പാ വിതരണത്തിന്റെ കമ്പ്യൂട്ടറൈസേഷൻ എ.എ. റഹീം എം.പി ഉദ്ഘാടനം ചെയ്ത് ആദ്യ നിക്ഷേപം സ്വീകരിച്ചു. പുതിയ ശാഖയിലെ സ്ട്രോംഗ് റൂം സംസ്ഥാന സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |