കോഴിക്കോട്: ആവിക്കൽതോട് മലിനജല സംസ്കരണപ്ലാന്റിനെതിരായ ജനകീയ പ്രതിഷേധത്തെ അവഗണിക്കാനാവില്ലെന്ന് എം.കെ.രാഘവൻ എം.പി പറഞ്ഞു. കിഡ്സൺ കോർണറിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരത്തെ വർഗീയമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും എം.പി. വ്യക്തമാക്കി.
കെ.സി ഉമേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. ആവിക്കൽതോട് സമര സമിതി ചെയർമാൻ ടി.ദാവൂദ് അദ്ധ്യക്ഷനായി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി, മുസ്ലിംലീഗ് ലീഗ് ജില്ലാ സെക്രട്ടറി എം.എ.റസാഖ്, കെ.പി.സി.സി അംഗം കെ.പി ബാബു, കോർപ്പറേഷൻ പ്രതിപക്ഷനേതാവ് കെ.സി. ശോഭിത, ഉപനേതാവ് കെ. മൊയ്തീൻകോയ, കൗൺസിലർമാരായ സോഫിയ അനീഷ്, കെ.റംലത്ത്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാൻ, എം.കെ.ഹംസ, സഫറി വെള്ളയിൽ, പി. ഇസ്മായിൽ, പി.ടി.അഹമ്മദ്, കെ.പി. പ്രകാശൻ, ഡോ. യഹിയ ഖാൻ, പി.ടി. മമ്മദ് കോയ, ഹർഷൻ കാമ്പുറം, സമരസമിതി ജനറൽ കൺവീനർ ഇർഫാൻ ഹബീബ്, വൈസ് ചെയർമാൻ ജ്യോതി കാമ്പുറം എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |