ചേർത്തല:രാഹുൽ ഗാന്ധിയോടെപ്പം യാത്രയിൽ പങ്കെടുത്ത് ഓട്ടോഗ്രാഫ് വാങ്ങാനായതിന്റെ സന്തോഷത്തിലാണ് രണ്ടാം ക്ലാസുകാരി ജിയന്ന മരിയ.ഭാരത് ജോ ഡോ യാത്ര ചേർത്തല അർത്തുങ്കൽ ബൈപാസിന് വടക്ക് ഭാഗത്ത് മുത്താരാമ്മൻ കോവിലിന് സമീപത്തെത്തിയപ്പോഴാണ് റോഡരുകിൽ നിന്ന ജിയന്ന രാഹുൽജിയെന്ന് ഉറക്കെ വിളിച്ചത്.വിളി കേട്ട രാഹുൽ കുട്ടിയെ അടുത്തേത് വിളിച്ചു.സുരക്ഷ ഉദ്യോഗസ്ഥർ എതിർത്തെങ്കിലും രമേശ് ചെന്നിത്തല ഇടപെട്ട് കടത്തിവിടുകയായിരുന്നു.അടുത്തെത്തിയ കുട്ടിയോട് രാഹുൽ പഠിക്കുന്ന സ്കൂളും, ക്ലാസുമെല്ലാം ചോദിച്ചറിഞ്ഞു.അൽപ്പ നേരം യാത്രക്കൊപ്പം നടന്ന ജിയന്നക്ക് പിന്നിട് ഓട്ടോ ഗ്രാഫും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |