അമ്പലപ്പുഴ: പ്ലാസ്റ്റിക് വിമുക്ത കേരളം ബോധവത്കരണത്തിന്റെ ഭാഗമായി കാസർകോട് മുതൽ തിരുവനന്തപുരം വരെ ട്രോളി തള്ളി പ്ളാസ്റ്റിക് ശേഖരിച്ച് യുവാവ്. കണ്ണൂർ ആലങ്കോട് സ്വദേശിയായ അഭിഷേകാണ് (21) സ്വന്തമായി വാങ്ങിയ ട്രോളിയിൽ തെരുവോരങ്ങളിൽ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിച്ച് ബോട്ടിൽ ബൂത്തുകളിലും ആക്രി കടകളിലും നൽകി വേറിട്ട മാതൃകയാവുന്നത്.
ബി.എ വിജയിച്ച അഭിഷേക് കഴിഞ്ഞ മാസം 30 ന് ആണ് 3500 രൂപ കൊടുത്തു വാങ്ങിയ ട്രോളിയുമായി ദേശീയപാത വഴി യാത്ര തിരിച്ചത്. രാവിലെ 7 മുതൽ 11 വരെയും വൈകിട്ട് 3 മുതൽ 7 വരെയുമാണ് നടപ്പ്. രാത്രി തെരുവോരങ്ങളിൽ ടെന്റടിച്ച് വിശ്രമിക്കും. 26 ദിവസം പിന്നിട്ട് ഇന്നലെ അമ്പലപ്പുഴയിൽ എത്തി. തന്റെ യാത്ര കൊണ്ട് കുറച്ചു പേരെങ്കിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ തെരുവിൽ വലിച്ചെറിയുന്നത് അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് അഭിഷേക്. ട്രോളിയിൽ ബോധവത്കരണ ബോർഡും ഉണ്ട്. കാസർകോട് മുതൽ തിരുവനന്തപുരം വരെ ദേശീയപാത വഴിയുള്ള ദൈർഘ്യം 557 കിലോമീറ്ററാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |