അമ്പലപ്പുഴ : അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം 26 ന് തുടങ്ങും .ക്ഷേത്രത്തിലെ നാടകശാലയിൽ പ്രത്യേകം തയ്യാറാക്കിയ നവരാത്രി മണ്ഡപത്തിലാണ് ശാസ്ത്രീയ സംഗീതവും നൃത്തവും ഉൾപ്പെടെയുള്ള ക്ഷേത്ര കലകൾ അരങ്ങേറുന്നത് .വിജയദശമി നാളിൽ വിദ്യാരംഭ ചടങ്ങിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് .ഒക്ടോബർ 4 വരെയാണ് നവരാത്രി ആഘോഷം. 5 ന് വിദ്യാരംഭം നടക്കും .പരിപാടികൾ അർച്ചനയായി അവതരിപ്പിക്കുവാൻ താല്പര്യമുള്ളവർ 9562099630 എന്ന നമ്പരിൽ വിളിച്ച് രജിസ്റ്റർ ചെയ്യണമെന്ന് ഉപദേശക സമിതി പ്രസിഡൻ്റ് മധു .പി ദേവസ്വം പറമ്പ് ,സെക്രട്ടറി ജി .ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |