SignIn
Kerala Kaumudi Online
Thursday, 19 September 2024 4.35 AM IST

ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മീതെ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണു

Increase Font Size Decrease Font Size Print Page
a

പോത്തൻകോട് : കോലിയക്കോടിന് സമീപം ബൈപ്പാസ് റോഡിൽ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മീതെ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണ് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. അപകടസമയത്ത് ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിച്ചവർ അപകടത്തിന്റെ ആഘാതത്തിൽ വാഹനങ്ങളിൽ നിന്ന് തെറിച്ചുവീഴുകയായിരുന്നു. ആരുടെയും പരിക്ക് ഗരുതരമല്ല. കെ.എസ്.ഇ.ബി.യുടെ ഭാഗത്തുനിന്നും കൃത്യമായ പരിശോധനകൾ യഥാസമയം നടക്കാത്തതു കൊണ്ടാണ് ഇത്തരത്തിലുള്ള വീഴ്ചകൾ സംഭവിക്കുന്നതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗത തടസം നേരിട്ടു. പൊലീസും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും ചേർന്ന് റോഡിലെ തടസങ്ങൾ നീക്കം ചെയ്ത ശേഷം ഗതാഗതം പുനസ്ഥാപിച്ചു.

ക്യാപ്ഷൻ. പോസ്റ്റ് വീണ് തകർന്ന ബെെക്ക് .

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.