വളാഞ്ചേരി :ഇരിമ്പിളിയം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ വിപുലീകരണാർത്ഥം നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും 18 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു നിർമ്മാണം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി. സബാഹ് , എൻ. മുഹമ്മദ്, വി.ടി. അമീർ, എൻ. ഖദീജ, കെ.എം.അബ്ദുറഹ്മാൻ, പി.സി.എ. നൂർ, വാർഡംഗം കെ.ടി. ഉമ്മുകുൽസു, പഞ്ചായത്തംഗം കെ. ഫസീല, മെഡിക്കൽ ഓഫീസർ ഡോ. അലി മുഹമ്മദ് ,
കെ.ടി.മൊയ്തു പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |