കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കൊല്ലം താലൂക്ക് സപ്ലൈ ഓഫീസ് പടിക്കൽ നടത്തിയ ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോഹനൻപിള്ള ഉദ്ഘാടനം ചെയ്തു.
റേഷൻ കടക്കാരുടെ വേതന പാക്കേജ് പരിഷ്കരിക്കുക, ഓരോ മാസത്തേയും റേഷൻ വിതരണം കഴിഞ്ഞാൽ അടുത്ത മാസം അഞ്ചാം തീയതിക്കുള്ളിൽ വേതനം ലഭ്യമാക്കുക,പഞ്ചസാര കമ്മീഷൻ കാലോചിതമായി പരിഷ്കരിക്കുക,മണ്ണെണ്ണയുടെ കമ്മീഷൻ മുടക്കു മുതലിന് ആനുപാതികമായി വർദ്ധിപ്പിക്കുകയും കടകളിൽ എത്തിക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. കൊല്ലം താലൂക്ക് പ്രസിഡന്റ് എസ്. രതീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.എ. റഹിം, ജില്ലാ നേതാക്കളായ പറക്കുളം സലാം, സത്യശീലൻ പിള്ള, ജഹാഗീർ, ബാബു ശക്തികുളങ്ങര, വിപിൻമോഹൻ, സനോജ് സത്താർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |