തിരൂർ: നഗരസഭയുടെ ഉടമസ്ഥതയിലുള്ള പുതിയ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിലെ ലേലം ചെയ്യാൻ തീരുമാനിച്ച 21 മുറികളിൽ നാലെണ്ണം ഒഴിവാക്കാനും അത് 15 ലക്ഷം അഡ്വാൻസ് വാങ്ങിയ കച്ചവടക്കാർക്ക് നൽകാനും തീരുമാനിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം കൗൺസിൽ യോഗം ബഹിഷ്‌ക്കരിച്ചു. തീരുമാനം മൂലം നഗരസഭയ്ക്കു നാല് കോടിയോളം രൂപ നഷ്ടമുണ്ടാകുമെന്ന് പ്രതിപക്ഷം ആരോപിച്ചു. മുസ്ലിം ലീഗിന്റെ സ്വന്തക്കാർക്കും ബിനാമികൾക്കുമാണ് ഈ മുറികൾ നൽകാൻ ഏകപക്ഷീയമായി തീരുമാനിച്ചത്. ലീഗിനകത്തെ ഇരു ഗ്രൂപ്പുകളും ഈ കൊള്ളയ്ക്കായി ഒരുമിച്ചിരിക്കുകയാണ്.
അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇടതുകൗൺസിലർമാർ നഗരത്തിൽ പ്രകടനം നടത്തി.