ആലപ്പുഴ : സി.ഐ.ടി.യു. ജില്ലാ സമ്മേളനം നാളെയും മറ്റന്നാളും തീയതികളിൽ പുന്നപ്രയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 10ന് പറവൂർ ഇ.എം.എസ്. ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും.
രണ്ടിന് വൈകിട്ട് നാലിന് കുറവൻതോട് എം.ഇ.എസ്. സ്കൂളിന് സമീപത്തു നിന്ന് തുടങ്ങുന്ന തൊഴിലാളി റാലി വളഞ്ഞവഴിയിൽ സമാപിക്കും. അഞ്ചിന് പൊതുസമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക, കൊടിമര ജാഥകൾ ഇന്ന് നടക്കും. വെൺമണി ചാത്തൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്നുള്ള കൊടിമരജാഥ രാവിലെ 10ന് സജി ചെറിയാൻ എം.എൽ.എ.യും വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നുള്ള പതാക ജാഥ ഉച്ചയ്ക്കുശേഷം 2.30ന് സംസ്ഥാന കമ്മിറ്റിയംഗം ആർ. നാസറും ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് മുന്നോടിയായി ആറു സെമിനാറുകൾ സംഘടിപ്പിച്ചു.
ജില്ലയിലെ രണ്ടു ലക്ഷത്തിലധികം വരുന്ന സി.ഐ.ടി.യു. അംഗങ്ങളെ പ്രതിനിധീകരിച്ച് 425 പേർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് എച്ച്. സലാം എം.എൽ.എ., കെ. പ്രസാദ്, എ. മഹേന്ദ്രൻ, എ. ഓമനക്കുട്ടൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |