SignIn
Kerala Kaumudi Online
Thursday, 19 September 2024 11.17 PM IST

മാന്നാറിൽ പൊലീസ് നിഷ്ക്രിയം

Increase Font Size Decrease Font Size Print Page
s
പൊലീസ്

മാന്നാർ : നാട്ടിൽ മോഷണം വ്യാപകമാകുമ്പോഴും ആവശ്യമായ നടപടികൾ കൈക്കൊള്ളാതെ മാന്നാർ പൊലീസ് നിഷ്‌ക്രിയമാവുകയാണെന്ന് ബി.ജെ.പി മാന്നാർ മണ്ഡലം കമ്മിറ്റി ആരോപിച്ചു. തിങ്കളാഴ്ച രാത്രിയിൽ നിരവധി സ്ഥലങ്ങളിൽ മോഷണം നടന്നിട്ടും പൊലീസിന്റെ അന്വേഷണം എങ്ങുമെത്തിയില്ല. ദിവസങ്ങൾക്ക് മുമ്പ് വിഷവർശ്ശേരിക്കരയിൽ രണ്ട് വീടുകളിൽ നിന്ന് സൈക്കിൾ മോഷണം പോയിരുന്നു. രണ്ടാഴ്ച മുമ്പ് കുമ്പേരൂരിൽ ഡോക്ടറുടെ വീട്ടിലും സമീപത്തെ പച്ചക്കറികടയിലും മോഷണം നടന്നു. പൊലീസിന്റെ രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മോഷണക്കേസുകളിലെ പ്രതികളെ ഉടൻ അറസ്റ്റു ചെയ്യണമെന്നും ബി.ജെ.പി മാന്നാർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സതീഷ് കൃഷ്ണൻ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.