കളമശേരി: എം.ഡി.എം.എ പോലുള്ള ലഹരി പദാർത്ഥങ്ങളുടെ വിൽപ്പനയും ഉപയോഗവും തടയുന്നതിന് നാളെ മുതൽ കേരളപ്പിറവി ദിനം വരെ സംഘടിപ്പിക്കേണ്ട പരിപാടികൾക്കായി എലൂർ നഗരസഭയിൽ നഗരസഭാതല സമിതി രൂപീകരിച്ചു. നഗരസഭാ ചെയർമാൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് തല സമിതികൾ, വിദ്യാലയതല സമിതികൾ എന്നിവ രൂപീകരിക്കൽ, ക്ലാസ് റൂം ഡിബേറ്റുകൾ, ലൈബ്രറികൾ, ഹോസ്റ്റലുകൾ, ക്ലബുകൾ, അയൽക്കൂട്ടങ്ങൾ, റസിഡൻഷ്യൽ അസോസിയേഷൻ തുടങ്ങിയ ഇടങ്ങളിൽ സംവാദവും പ്രതിജ്ഞയും സംഘടിപ്പിക്കൽ, സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണവും ലഹരി വിരുദ്ധ പ്രചാരണവും, അതിഥി തൊഴിലാളികൾക്കിടയിലെ പ്രചാരണം, വ്യാപാരി വ്യവസായികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സദസ്, സൈക്കിൾ റാലികൾ എന്നിവ സംഘടിപ്പിക്കുമെന്ന് നഗരസഭാ ചെയർമാൻ എ.ഡി.സുജിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |