ചവറ: തേവലക്കര പഞ്ചായത്തിലെ കോയിവിള വടക്ക് 17-ാം വാർഡ് ഭരണിക്കാവ് മണ്ണൂർകുളത്തിന് സമീപം പ്രവർത്തനമാരംഭിച്ച കള്ളുഷാപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അയ്യൻകോയിക്കൽ ഗവ.ഹയർസെക്കൻഡറി സ്കൂളിന് വിളിപ്പാടകലെ വിദ്യാർത്ഥികൾ സ്കൂളിലേക്ക് പോകുന്ന വഴിയുടെ സമീപത്താണ് കള്ള് ഷാപ്പ് ആരംഭിച്ചത്. മണ്ണൂർകുളത്തിന്റെ സമീപപ്രദേശം കഞ്ചാവ് മയക്കുമരുന്ന് ലോബിയുടെ രഹസ്യവിഹാരകേന്ദ്രമാണ്. ആരാധനാലയങ്ങളും സ്കൂളും , ട്യൂട്ടോറിയലുകളും പ്രവർത്തിക്കുന്ന പ്രദേശത്ത് സ്ഥാപിച്ച കള്ള്ഷാപ്പ് പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് സംയുക്തസമരസമിതി രൂപികരിച്ചു. ശക്തമായ പ്രതിഷേധ പരിപാടികൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് വാർഡ് മെമ്പർ ഫാത്തിമകുഞ്ഞ് , അയ്യൻകോയിക്കൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് ഷിഹാബ് കാട്ടുകുളം, സുരേഷ്കുമാർ, വൈ.സലിം , ഷാജഹാൻ , അനിൽകുമാർ, ഹാഷിം മണക്കാട്ടക്കര, അമീർ തുടങ്ങിയവർ പ്രതിഷേധക്കുറിപ്പിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |