ഓയൂർ : വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിമൺ കിഴക്കേക്കര കൊല്ലം കോണിൽ വീട്ടിൽ അഖിൽ (23) ആണ് പിടിയിലായത്. പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ താമസിക്കുന്ന പെൺകുട്ടി പീഡനത്തിനിരയായതായി അറിഞ്ഞ് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കോയമ്പത്തൂരിലേക്ക് കടന്ന പ്രതി കഴിഞ്ഞ ദിവസം നാട്ടിലെത്തിയതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ട് വർഷം മുൻപും സമാനമായ കേസുകളിൽ അഖിൽ പ്രതിയായിരുന്നു. പൂയപ്പള്ളി എസ്.എച്ച് .ഒ എസ്.ടി.ബിജുവിന്റെ നിർദ്ദേശ പ്രകാരം എസ്.ഐ അഭിലാഷ്, എ.എസ്.ഐമാരായ രാജേഷ്, അനിൽകുമാർ, സി.പി.ഒമാരായ മുരുകേശ്, അൻവർ വിഷ്ണു , അനിൽ, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ അഖിലിനെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |