SignIn
Kerala Kaumudi Online
Friday, 20 September 2024 4.04 AM IST

അഞ്ചൽ ശബരിഗിരി ഇംഗ്ലീഷ് സ്കൂൾ സ്ഥാപക ദിനാഘോഷം

Increase Font Size Decrease Font Size Print Page
photo
അഞ്ചൽ ശബരിഗിരി ഇംഗ്ലീഷ് സ്കൂളിന്റെ സ്ഥാപക ദിനാഘോഷം ഐ.എം.എ. ദേശീയ പ്രസിഡന്റ് ഡോ. ആർ.വി. അശോകൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ.വി.കെ.ജയകുമാർ, ഡോ.കെ.വി.തോമസ് കുട്ടി, സുലാ ജയകുമാർ, അനീഷ് കെ. അയിലറ, എസ്. ബൈജു,ഡോ.ശബരീഷ് ജയകുമാ‌ർ തുടങ്ങിയവർ സമീപം

അഞ്ചൽ: ശബരിഗരി സ്കൂൾ സ്ഥാപക ദിനാഘോഷവും സ്കൂൾ ചെയർമാൻ ഡോ. വി.കെ. ജയകുമാറിന്റെ ജന്മദിനാഘോഷവും അഞ്ചൽ ശബരിഗിരി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എ.എ) ദേശീയ പ്രസിഡന്റ് ഡോ.ആർ.വി. അശോകൻ ഉദ്ഘാടനം ചെയ്തു. ആതുര സേവനരംഗത്തും വിദ്യാഭ്യാസ മേഖലയിലും ഡോ.വി.കെ. ജയകുമാറിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. പത്തനാപുരം ഗാന്ധിഭവൻ ഡയറക്ടർ ഡോ.പുനലൂർ സോമരാജൻ മുഖ്യ പ്രഭാഷണം നടത്തി. ഗാന്ധിഭവന്റെ പ്രവർത്തനം ഒരു മുറിയിൽ ആരംഭിച്ച കാലഘട്ടം മുതൽ ഗാന്ധിഭവന്റെ പ്രവർത്തനങ്ങളിൽ ഒരു കുടുംബാംഗത്തെപോലെ മുഖ്യപങ്കാളിയായിരുന്നു ഡോ.വി.കെ.ജയകുമാറെന്ന് സോമരാജൻ പറഞ്ഞു. ഗാന്ധിഭവന്റെ കെട്ടിട നിർമ്മാണത്തിന്റെ ആദ്യ സംഭാവന നൽകിയതും ഡോ.വി.കെ.ജയകുമാറാണെന്നും ഡോ.പുനലൂർ സോമരാജൻ അനുസ്മരിച്ചു. അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ബൈജു അദ്ധ്യക്ഷനായി. കേരളാ സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റ് ആസോസിയേഷൻ ജനറൽ സെക്രട്ടറി പി.എസ്.രാജചന്ദ്രൻ,കേരളായൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ രഞ്ജു സുരേഷ്, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. സക്കീർ ഹുസൈൻ, അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പൽ, ഡോ.കെ.വി.തോമസ് കുട്ടി, സി.കേശവൻ സ്മാരക സമിതി പ്രസിഡന്റ് അനീഷ് കെ.അയിലറ, ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ജി.സുരേന്ദ്രൻ, അഡ്വ. അഞ്ചൽ സോമൻ, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ, വാ‌ഡ് മെമ്പർ ജാസ്മി മഞ്ചൂർ,എസ്.എൻ.ഡി.പി യോഗം പുനലൂ‌ർ യൂണിയൻ വൈസ്പ്രസിഡന്റ് എ.ജെ. പ്രതീപ്, രക്ഷാകർതൃപ്രതിനിധി ഫസലുദ്ദീൻ അൽ അമാൻ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഉമേഷ് ബാബു, മാത്ര രവി തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. ശബരിഗിരി സ്കൂൾ ഡയറക്ടർ ‌ഡോ.ശബരീഷ് ജയകുമാർ സ്വാഗതവും അരുൺ ദിവാകർ നന്ദിയും പറഞ്ഞു. ഡോ.വി.കെ. ജയകുമാർ മറുപടി പ്രസംഗം നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.