കൊട്ടാരക്കര: സർവ കക്ഷിയുടെ നേതൃത്വത്തിൽ കൊട്ടാരക്കരയിൽ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ യോഗവും മൗനജാഥയും നടത്തി. പുലമൺ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മൗനജാഥ മാർക്കറ്റ് ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ പി.കെ.ജോൺസൺ, എ.ഷാജു, മാധവൻനായർ, എസ്.ആർ.രമേഷ്, കെ..ജി.അലക്സ്, കുളക്കട രാജു, നീലേശ്വരംസദാശിവൻ, ജി.സോമശേഖരൻനായർ, കെ.പ്രഭാകരൻ നായർ, ചന്ദ്രഹാസൻ, സി.മുകേഷ്, തുടങ്ങിയവർ വിവിധ കക്ഷികളെ പ്രതിനീധീകരിച്ച് സംസാരിച്ചു. മൗനജാഥക്ക് ജേക്കബ്ബ് വർഗീസ് വടക്കടത്ത്, സുന്ദരേശൻ, അഡ്വ.വി.രവീന്ദ്രൻനായർ, പെരുങ്കുളം സുരേഷ്, നീലേശ്വരം ഗോപാലകൃഷ്ണൻ, കെ.എസ്. രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |