മുണ്ടക്കയം: മുണ്ടക്കയം പഞ്ചായത്തിലെ വണ്ടൻപതാൽ എട്ടാം വാർഡിൽ നിർമ്മിച്ച അങ്കണവാടിയുടെയും പ്രൈമറി ഹെൽത്ത് സബ് സ്റ്റേഷന്റെയും ഉദ്ഘാടനം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഫൈസൽമോൻ, വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സി.വി അനിൽകുമാർ, ബിൻസി മാനുവൽ, ഷിജി ഷാജി, മുണ്ടക്കയം ഗ്രാമപഞ്ചായത്തംഗങ്ങളായ ബെന്നി ചേറ്റുകുഴി, പി.എ രാജേഷ്, ഷീബാ ദിഫായിൻ, സിനിമോൾ തടത്തിൽ, ഷീലമ്മ ഡോമിനിക്ക്, പ്രസന്ന ഷിബു, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജെനിറ്റ്, ഡോ:മാത്യു തോമസ്, ഹെൽത്ത് ഇൻസ്പെക്ടർ ലേഖ, പൊന്നമ്മ ടീച്ചർ, ആഷ്ന, ജാൻസി രാജു, സരസമ്മ, സെബാസ്റ്റ്യൻ ചുള്ളിത്തറ,അൻസർ വെള്ളൂപ്പറമ്പിൽ, അഡ്വ.കവിത വി.തങ്കപ്പൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |