SignIn
Kerala Kaumudi Online
Thursday, 19 September 2024 9.17 PM IST

മികച്ച അദ്ധ്യാപകർക്കുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു

Increase Font Size Decrease Font Size Print Page
award

തൃശൂർ : അദ്ധ്യാപനരംഗത്തെ മികവിനെ ആസ്പദമാക്കി ആരോഗ്യ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ മെഡിസിൻ, ആയുർവേദം, ഡെന്റൽ, ഹോമിയോ, നഴ്‌സിംഗ്, ഫാർമസി, അലൈഡ് ഹെൽത്ത് എന്നീ മേഖലകളിലെ അദ്ധ്യാപകർക്ക് പുരസ്‌കാരം നൽകുന്നു. വിവിധ അക്കാഡമിക് സമിതികൾ തയ്യാറാക്കിയ മാനദണ്ഡം പാലിച്ചാകും തെരഞ്ഞെടുപ്പ്. താല്പര്യമുള്ളവർ ആരോഗ്യ സർവകലാശാലയുടെ വെബ്‌സൈറ്റിൽ നിന്നും അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് യോഗ്യതാ രേഖകളുടെ അറ്റസ്റ്റ് ചെയ്ത പകർപ്പോടും, പ്രിൻസിപ്പലിന്റെ അനുമതി പത്രത്തോടും കൂടി 'രജിസ്ട്രാർ, ആരോഗ്യശാസ്ത്ര സർവകലാശാല, മെഡിക്കൽ കോളേജ്.പി.ഒ, തൃശൂർ 680596' എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. കവറിന് പുറത്ത് മുകളിലായി 'ബെസ്റ്റ് ടീച്ചർ അവാർഡ് 2022 നുള്ള അപേക്ഷ' എന്നെഴുതണം. അവസാനതീയതി നവംബർ അഞ്ച് വൈകിട്ട് നാല്. വിവരങ്ങൾക്ക് ഫോൺ: 0487 2207752. 'www.kuhs.ac.in'.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, AWARD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.