കൊല്ലം: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഡി.എ.ഡബ്ല്യു.എഫ് സംസ്ഥാന സമ്മേളനം ഇന്നും നാളെയും കൊല്ലം സി.കേശവൻ ടൗൺ ഹാളിൽ നടക്കും. ഇന്ന് രാവിലെ 9ന് സംസ്ഥാന പ്രസിഡന്റ് അഡ്വ.പരശുവയ്ക്കൽ മോഹനൻ പതാക ഉയർത്തും. 10ന് പ്രതിനിധി സമ്മേളനം മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ എം.മുകേഷ്, ഡോ.സുജിത്ത് വിജയൻപിള്ള, മേയർ പ്രസന്ന ഏണസ്റ് , സ്വാഗതസംഘം ചെയർമാൻ എസ്.സുദേവൻ, എൻ.പി.ആർ.ഡി ജനറൽ സെക്രട്ടറി വി.മുരളീധരൻ, ഡി.എ.ഡബ്ല്യു.എഫ് സംസ്ഥാന രക്ഷാധികാരി എം.സ്വരാജ്, കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.എച്ച്.ഷാരിയർ എന്നിവർ സംസാരിക്കും. സംസ്ഥാന സെക്രട്ടറി ഒ.വിജയൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. 9ന് വൈകിട്ട് 3.30ന് കന്റോൺമെന്റ് മൈതാനിയിൽ ചേരുന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ.ബാലഗോപാൽ, ജനറൽ സെക്രട്ടറി വി.മുരളീധരൻ, എം.സ്വരാജ്, മുൻ എം.പി പി.രാജേന്ദ്രൻ, മുൻമന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ, എം.നൗഷാദ് എം.എൽ.എ തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |