ആലപ്പുഴ: മോട്ടോർ വാഹന വകുപ്പ് ഇന്നലെ ജില്ലയിൽ നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ച ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ 86 വാഹനങ്ങളിൽ നിന്നായി 93,500 രൂപ പിഴ ഈടാക്കി.
കഴിഞ്ഞ ദിവസം 36 കേസുകളിൽ 32,750 രൂപ പിഴ ഈടാക്കിയിരുന്നു. വടക്കാഞ്ചേരിയിൽ ബസ് അപകടത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ ഒൻപതു പേരുടെ ജീവൻ പൊലിഞ്ഞ പശ്ചാത്തലത്തിലാണ് ജില്ലയിൽ ആർ.ടി.ഒ സജി പ്രസാദിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ ഫോസ്-3 പരിശോധനയുമായി രംഗത്തെത്തിയത്. ചേർത്തല, ആലപ്പുഴ, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, കുട്ടനാട് ഓഫീസുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. അപാകതകൾ പരിഹരിച്ച് ബന്ധപ്പെട്ട ആർ.ടി.ഒ ഓഫീസുകളിൽ വാഹനങ്ങൾ ഹാജരാക്കാനും ഉടമകൾക്ക് നിർദ്ദേശം നൽകി.
# ആർ.ടി ഓഫീസ്, കേസിന്റെ എണ്ണം, പിഴത്തുക
* ആലപ്പുഴ......................19..............9750
* കായംകുളം..................11.............18500
* ചെങ്ങന്നൂർ..................26............31000
* മാവേലിക്കര.................06............10500
* ചേർത്തല....................20.............15750
* കുട്ടനാട്........................4...............8000
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |