SignIn
Kerala Kaumudi Online
Thursday, 19 September 2024 10.02 AM IST

ലഹരിയെ തുരത്താൻ പോരാട്ടം ശക്തം; പ്രചാരണങ്ങളിൽ വിദ്യാലയങ്ങളും സജീവം

Increase Font Size Decrease Font Size Print Page
lahari
ലഹരിക്കെതിരെയുള്ള വിദ്യാർത്ഥികളുടെ പ്രചാരണം

തൃശൂർ: ലഹരിക്കെതിരെ ശക്തമായ ബോധവത്കരണവും പ്രചാരണവുമായി നാട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും പ്രചാരണങ്ങൾക്കും ബോധവത്കരണങ്ങൾക്കും പുറമേ തദ്ദേശ സ്ഥാപനങ്ങൾ, എക്‌സൈസ്, പൊലീസ്, ജില്ലാ ഭരണകൂടം, സന്നദ്ധ സംഘടനകൾ തുടങ്ങിയവരെല്ലാം ലഹരി വിരുദ്ധ പോരാട്ടങ്ങളിൽ രംഗത്തുണ്ട്.
വിദ്യാർത്ഥികളെ ബോധവത്കരിക്കാൻ തീവ്രയജ്ഞ പരിപാടികൾ, കലാലയങ്ങളിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കൽ, വിളംബര ജാഥകൾ,​ ലഹരിവിരുദ്ധ കാമ്പയിൻ, ഫ്‌ളാഷ് മോബുകൾ, വിമുക്തി ക്ലബ്ബുകൾ, ലഹരി വിരുദ്ധ ബോധവത്കരണ പോസ്റ്ററുകളുടെ സോഷ്യൽ മീഡിയ പ്രചരണം, ലഹരി വിരുദ്ധ കവിത,​ കഥാരചനാ മത്സരങ്ങൾ തുടങ്ങി നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

സ്‌കൂളുകളുടെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്ക് തദ്ദേശ സ്വയം ഭരണ വകുപ്പും എക്‌സൈസും പൊലീസും വലിയ പിന്തുണയാണ് നൽകുന്നത്.


ലഹരി മാഫിയ ഉൾവലിയുന്നു

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കിയതോടെ എതാനും ദിവസങ്ങളായി ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം കുറയുന്നതായി സൂചന. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ കൂടുതലായി വിൽക്കുന്ന സ്ഥലങ്ങളിൽ എക്‌സൈസും പൊലീസും പരിശോധന കർശനമാക്കുന്നുണ്ട്. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ജില്ലയിൽ വലിയ തോതിലുള്ള കഞ്ചാവ് - മയക്കുമരുന്ന് വേട്ടയാണ് നടന്നത്. ഇതിൽ ഭൂരിഭാഗം പേരും അറസ്റ്റിലായത് 18നും 25നും ഇടയിൽ പ്രായമായവരാണ്.

വിമുക്തി ക്ലബുകൾ സജീവം

ലഹരിക്കെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമായി സ്‌കൂളുകളിലെ വിമുക്തി ക്ലബ്ബുകളുടെ പ്രവർത്തനം സജീവം. പൊലീസ് - എക്‌സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഭൂരിഭാഗം സ്‌കുളുകളിലും യോഗം ചേർന്ന് പ്രവർത്തനം തുടങ്ങി. ലഹരി ഉപയോഗിക്കുന്നവരെ പിന്തിരിപ്പിക്കുന്നതിനും ലഹരിസംഘങ്ങളെ നീരീക്ഷിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളും വിമുക്തി ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.

മയക്കുമരുന്നു വിരുദ്ധ പരിപാടിക്കായി എക്‌സൈസ് വകുപ്പുമായി ചേർന്ന് ഹോസ്റ്റലുകളിൽ വാർഡൻ കൺവീനറായുള്ള ശ്രദ്ധ കമ്മിറ്റിയും കോളേജുകളിൽ വൈസ് പ്രിൻസിപ്പൽ കൺവീനറായുള്ള നേർക്കൂട്ടം കമ്മിറ്റിയും എല്ലാ ഹോസ്റ്റലുകളിലും കോളേജുകളിലും പ്രവർത്തനം ആരംഭിച്ചു. എൻ.എസ്.എസിന്റെയും എൻ.സി.സിയുടെയും ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധസേന രൂപീകരിക്കാനുള്ള തയ്യാറെടുപ്പും നടക്കുന്നു.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മയക്കുമരുന്ന് ഉപഭോഗം തടയാൻ നിരവധി പ്രചാരണ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. ലഹരിക്കെതിരായ വീഡിയോചിത്ര നിർമ്മാണ മത്സരം ഉൾപ്പെട്ട 'ലഹരിക്കെതിരെ യുവത കാമറയെടുക്കുന്നു' പദ്ധതി, സ്‌കൂൾ ഒഫ് ഡ്രാമയുടെ നേതൃത്വത്തിൽ 'മുക്തധാര: ഡ്രഗ് ഫ്രീ കാമ്പസ്' പദ്ധതിയും ആരംഭിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.