SignIn
Kerala Kaumudi Online
Thursday, 19 September 2024 10.34 PM IST

അഖില കേരള കഥകളി സംഗീത മത്സരം

Increase Font Size Decrease Font Size Print Page
katha

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ നടന്ന കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് സ്മാരക അഖില കേരള കഥകളി സംഗീത മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പി.ആർ. ശ്രീജിത്ത് ഒന്നാം സ്ഥാനവും, എൻ. നിരഞ്ജൻ മോഹൻ രണ്ടാം സ്ഥാനവും, സി. ശ്രീദേവൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പെൺകുട്ടികളുടെ വിഭാഗത്തിൽ പാർവതി ഒന്നാം സ്ഥാനവും, പി.ആർ. നിരഞ്ജന രണ്ടാം സ്ഥാനവും, എം.എൻ. ദീക്ഷിത മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് പ്രശസ്തിപത്രവും കാഷ് അവാർഡും സമ്മാനിച്ചു. ഉണ്ണിക്കൃഷ്ണക്കുറുപ്പ് അനുസ്മരണ സമിതി സെക്രട്ടറി പാലനാട് ദിവാകരൻ, ഇരിങ്ങാലക്കുട കഥകളി ക്ലബ് രക്ഷാധികാരി എം.എ. അരവിന്ദാക്ഷൻ എന്നിവർ സന്നിഹിതരായി.

സിഗ്നേച്ചർ കാമ്പയിൻ

ഇരിങ്ങാലക്കുട: നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികളുടെ ലഹരി വിരുദ്ധ പ്രചാരണ മാരത്തോൺ സിഗ്നേച്ചർ കാമ്പയിൻ നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.സി. ഷിബിൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി.ഡി.എസ് അംഗം സുനിത പ്രദീപ് അദ്ധ്യക്ഷയായി. നൂറിലധികം കുട്ടികൾ ലഹരിക്കെതിരെ പ്രതിജ്ഞ ചെയ്തു. ബാലസഭ ജില്ലാ റിസോഴ്സ്പേഴ്സൺ ഷൈനി കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പിന്നീട് കണ്ടാരംതറ മൈതാനത്ത് കുട്ടികളുടെ മാരത്തോൺ റാലി നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, KATHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.