കോഴിക്കോട് : തിരുവമ്പാടി ടൗണിൽ പഞ്ചായത്തിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഗ്യാസ് ഗോഡൗൺ ജീവനും സ്വത്തിനും ഭീഷണിയാണെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ.
ജില്ലാ കളക്ടർ ഇക്കാര്യം പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശിച്ചു. ഭാരത് ഗ്യാസിന്റെ ഗോഡൗണിനെതിരെയാണ് പരാതി. സ്കൂളുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും മദ്ധ്യത്തിലാണ് ഗോഡൗൺ സ്ഥിതി ചെയ്യുന്നതെന്നാണ് പരാതി. കോഴിക്കോട് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഗോഡൗൺ അടച്ചുപൂട്ടാൻ ഉത്തരവിട്ടിട്ടും സ്ഥാപനം പ്രവർത്തിക്കുകയാണെന്ന് പ്രദേശവാസിയായ സെയ്ദലവി സമർപ്പിച്ച പരാതിയിൽ പറയുന്നു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അധികൃതർ ഗ്യാസ് ഗോഡൗൺ ഉടമയ്ക്ക് ഒത്താശ ചെയ്തു കൊടുക്കുകയാണെന്നും പരാതിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |