കോട്ടയം. പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ് കോട്ടയം റെയിൽവേ സ്റ്റേഷനിലെ മണ്ഡലകാല ഒരുക്കങ്ങൾ വിലയിരുത്തി. 9 കോടി രൂപയുടെ പദ്ധതികൾ സ്റ്റേഷനിൽ നടത്തുമെന്ന് അദ്ദഹം പറഞ്ഞു. 600 -700 ഇടയിൽ ഭക്തന്മാർക്ക് വിരി വയ്ക്കാനുള്ള സൗകര്യത്തിനായി മൂന്നുനില കെട്ടിടമാണ് ഒരുക്കിയിരിക്കുന്നത്. 7500 സ്ക്വയർഫീറ്റ് വിസ്തീർണം ഉള്ള പിൽഗ്രിം സെന്ററാണ് അയ്യപ്പ ഭക്തന്മാർക്കായി പണി കഴിപ്പിച്ചിരിക്കുന്നത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, ജനറൽ സെക്രട്ടറി എസ് രതീഷ്, സെക്രട്ടറിമാരായ അഖിൽ രവീന്ദ്രൻ, സോബിൻ ലാൽ, ജില്ലാ കമ്മിറ്റി അംഗം ഉണ്ണി വടവാതൂർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |