SignIn
Kerala Kaumudi Online
Thursday, 19 September 2024 2.32 AM IST

ലഹരിക്കെതിരെ ജനകീയസംഗമം

Increase Font Size Decrease Font Size Print Page

കൊല്ലം: ലഹരിക്കെതിരെ 25ന് ക്യു.എ.സി മൈതാനത്ത് ജനകീയസംഗമം നടത്താൻ മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ഓൺലൈൻ യോഗം തീരുമാനിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികളുടെ സാന്നിദ്ധ്യമുണ്ടാകും. സന്നദ്ധ - മത - സാമുദായിക സംഘടനകൾ, ക്ലബുകൾ, ഗ്രന്ഥശാലകൾ, കുടുംബശ്രീ, വ്യാപാരി വ്യവസായികൾ, അദ്ധ്യാപക - ഇതര സംഘടനകൾ, എസ്.പി.സി, എൻ.എസ്.എസ്, വിദ്യാർത്ഥികളിലെ ലഹരി വിമുക്തി പോരാളികൾ, രക്ഷിതാക്കൾ തുടങ്ങിയവരെ പങ്കെടുപ്പിക്കും. 23ന് വാർഡ് തലത്തിൽ കുടുംബശ്രീ കൂട്ടനടത്തം സംഘടിപ്പിക്കും. എം.എൽ.എമാരായ സുജിത്ത് വിജയൻ പിള്ള, സി.ആർ.മഹേഷ്, സിറ്റി പൊലിസ് കമ്മിഷണർ, എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ സുരേഷ്, കെ.എം.എം.എൽ എം.ഡി.ചന്ദ്രബോസ്, പുനലൂർ നഗരസഭ ചെയർപേഴ്‌സൺ നിമ്മി എബ്രഹാം, കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവൽ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.