തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ 21ന് രാവിലെ 10 മുതൽ സൗജന്യ പ്ളേസ്മെന്റ് ഡ്രൈവ് നടത്തും.മുത്തൂറ്റ് സെക്യൂരിറ്റീസ് ലി., എച്ച്.ഡി.എഫ്.സി ലൈഫ്, മരിക്കാർ മോട്ടോർസ് ലി,വൺ ഷോപ്പി എന്നീ സ്ഥാപനങ്ങളിലേക്ക് വിവിധ തസ്തികകളിലെ 85 ഒഴിവുകളിലേക്കാണ് പ്ലേസ്മെന്റ് .എസ്.എസ് .എൽ.സി മുതൽ ബി.ടെക് വരെ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ 19 നകം http://bit.ly/3g7Ah9q എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾക്ക് www .facebook .com / MCCTVM , ഫോൺ :0471 2304577 .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |