ചിറ്റൂർ: ഈ മാസം 25നകം നെല്ല് സംഭരണം തുടങ്ങിയില്ലെങ്കിൽ ജില്ലയിൽ ഹർത്താൽ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ. നെല്ല് സംഭരണം വൈകുന്നതിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് ചിറ്റൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ആറ് വർഷങ്ങളിലും കൊയ്തതിനു ശേഷമാണ് സർക്കാർ മില്ലുടമകളുമായി ചർച്ച നടത്തിയത്. ഇത് മില്ലുടമകളുമായി സർക്കാർ നടത്തുന്ന ഒത്തു കളിയാണ്. രാസവളങ്ങളുടെ വില ഇരട്ടിയിലേറെ ഉയർന്നിട്ടും തേങ്ങ വില കിലോയ്ക്ക് 22ൽ നിന്ന് ഏഴു രൂപയിലേക്ക് കൂപ്പുകുത്തിയിട്ടും പച്ച തേങ്ങ സംഭരണമില്ലെന്നും എ. തങ്കപ്പൻ പറഞ്ഞു. കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ. മോഹനൻ അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ, ജനറൽ സെക്രട്ടറി കെ.സി പ്രീത്, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഇക്ബാൽ, പട്ടഞ്ചേരി പഞ്ചായത് പ്രസിഡന്റ് പി. ശിവദാസ്, പി. ബാലചന്ദ്രൻ, ബ്ലോക്ക്കോൺഗ്രസ് പ്രസിഡന്റുമാരായ രാജമാണിക്കം, ആർ. സദാനന്ദൻ , യു.ഡി.ഫ് നിയോജകമണ്ഡലം ചെയർമാൻ പി.രതീഷ് തുടങ്ങിയവർ പങ്കെടുത്തു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |