തൃശൂർ: കവി മുല്ലനേഴിയുടെ പേരിൽ നാടക പ്രതിഭയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരത്തിന് സംവിധായകൻ സുവീരൻ അർഹനായി. സുവീരൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ 'ബ്യാരി' ദേശീയ അവാർഡ് ഉൾപ്പെടെ നേടിയിരുന്നു.
അമ്പതിലേറെ നാടകം സംവിധാനം ചെയ്തു. 15,001 രൂപയും പത്രവും ആർട്ടിസ്റ്റ് ചിത്രൻ കുഞ്ഞിമംഗലം രൂപകൽപ്പന ചെയ്ത ശിൽപ്പവും അടങ്ങുന്ന പുരസ്കാരം ഏർപ്പെടുത്തിയത് മുല്ലനേഴി ഫൗണ്ടേഷനും അവിണിശ്ശേരി സർവീസ് സഹകരണ ബാങ്കുമാണ്. മുല്ലനേഴി സ്മാരക വിദ്യാലയ കാവ്യപ്രതിഭാ പുരസ്കാരത്തിന് ഹിരണ്മയി ഹേമന്ദ് (കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയം, പാലക്കാട്), സി.നാഷ (ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കാസർകോട്), നിസ്വന എസ്.പ്രമോദ് (മമ്പറം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കണ്ണൂർ), ഭദ്ര.എസ് (വരടിയം ഗവ. യു.പി സ്കൂൾ, തൃശൂർ), അപർണ്ണാ രാജ് (പാളയംകുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, തിരുവനന്തപുരം) എന്നിവർ അർഹരായി. 2,500 രൂപയുടെ വീതം പുസ്തകങ്ങളും പ്രശസ്തിപത്രവുമാണ് സമ്മാനം. 21ന് സാഹിത്യ അക്കാഡമിയിലാണ് പുരസ്കാര സമർപ്പണമെന്ന് പുരസ്കാര നിർണ്ണയസമിതി അംഗങ്ങളായ അശോകൻ ചരുവിൽ, രാവുണ്ണി, ജയൻ കോമ്രേഡ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |