കൊട്ടാരക്കര: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് പ്ളസ് വൺ വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി തൃക്കണ്ണമംഗൽ സ്വദേശിനി അൽക്കയ്ക്കാണ് (16) പരിക്കേറ്റത്. തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്കേറ്റ വിദ്യാർത്ഥിനിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുമ്പോൾ തൃക്കണ്ണമംഗൽ ഗാന്ധിമുക്കിന് സമീപത്തുവച്ചാണ് ഡോർ തുറന്ന് പുറത്തേക്ക് തെറിച്ചുവീണത്. അപകടം നടന്നിട്ടും ബസ് നിറുത്താതെ പോയി. പിന്നാലെ വന്ന ഓട്ടോറിക്ഷ ബസിന് മുന്നിലിട്ട് തടഞ്ഞ് വിവരം അറിയിച്ചശേഷമാണ് ബസ് ജീവനക്കാർ പരിക്കേറ്റ കുട്ടിയെ കാണാൻ ആശുപത്രിയിലെത്തിയത്. സംഭവം അറിഞ്ഞില്ലെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. കൊട്ടാരക്കര പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |