ആലപ്പുഴ: ജാക്ക് ഫ്രൂട്ട് പ്രൊമോഷൻ ഫെഡറേഷന്റെ ചക്ക മഹോത്സവത്തിന് തുടക്കമായി. ആലപ്പുഴ ഇരുമ്പുപാലത്തിന് കിഴക്ക് എസ്.ടി.ആർ ബിൽഡിംഗിൽ രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയാണ് 10 ദിവസം നീണ്ടു നിൽക്കുന്ന ചക്കമഹോത്സവം.പ്രവേശനം സൗജന്യമാണ്. ചക്ക സ്ക്വാഷ്, ജാതിക്ക സ്ക്വാഷ്, നെല്ലിക്ക കാന്താരി, ചക്ക വരട്ടിയത്, ചക്ക ഹൽവ, ചക്ക അച്ചാർ, ചക്കപപ്പടം, ചക്ക പുട്ട് പൊടി, ചക്ക ഉപ്പേരി തുടങ്ങിയ ഉത്പന്നങ്ങൾ മേളയിലുണ്ടാകും. ഒന്നരവർഷംകൊണ്ട് കായ്ക്കുന്ന പ്ലാവിൻ തൈകളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. മറ്റ് കാർഷിക വിളകളും പച്ചക്കറി,പൂച്ചെടി വിത്തുകളും ലഭ്യമാണെന്ന് സംഘാടകരായ അടൂർ വിജയകുമാർ, മുരളീധരൻ അന്തിക്കാട്, രാജലക്ഷ്മി.ആർ.കുറുപ്പ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |