കൊടുങ്ങല്ലൂർ: എറിയാട് കേരളവർമ ഹയർ സെക്കൻഡറി സ്കൂൾ സെന്റിനറി ആഘോഷങ്ങളുടെ ഉദ്ഘാടനം 22ന് 3ന് റവന്യൂ മന്ത്രി കെ. രാജൻ നിർവഹിക്കും. ഇതിന്റെ ഭാഗമായി അന്നേ ദിവസം രാവിലെ 6.30ന് ലഹരി വിരുദ്ധ കാമ്പിയന്റെ തുടർച്ചയായി കൂട്ടയോട്ടം സംഘടിപ്പിക്കും. അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുക്കും. കൂട്ടയോട്ടം സ്കൂൾ പൂർവവിദ്യാർത്ഥിയായ സർക്കിൾ ഇൻസ്പെക്ടർ ഉണ്ണിക്കൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്യും. അലുമ്നി നിർമ്മിച്ച് നൽകിയ 'മണപ്പാട്ട് കുഞ്ഞിമുഹമ്മദ് ഹാജി' മെമ്മോറിയൽ കമാനവും ചുറ്റുമതിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് സ്കൂളിന് സമർപ്പിക്കും. സാംസ്കാരിക സമ്മേളനം റവന്യു മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |