അമ്പലപ്പുഴ: കേരള വോളണ്ടറി ബ്ലഡ് ഡൊണേഴ്സ് ഫോറത്തിന്റെയും ജോയ് ആലൂക്കാസിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ രക്തദാന ക്യാമ്പ് വനിത- ശിശു ആശുപത്രി സൂപ്രണ്ട് ഡോ.ഷാജി ഉദ്ഘാടനം ചെയ്തു. രക്തദാന സമിതി സംസ്ഥാന പ്രസിഡന്റ് എം.മുഹമ്മദ് കോയ അദ്ധ്യക്ഷനായി. ജനറൽ കൺവീനർ കെ.ആർ.സുഗുണാനന്ദൻ, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.ധന്യ ബാഹുലേയൻ, ജോയ് ആലുക്കാസ് ആലപ്പുഴ മാനേജർ എ.ബി.ജയറാം, അക്കൗണ്ട്സ് മാനേജർ ജിജു, അസി.മാനേജർ റിജോ ,സ്റ്റാഫ് നഴ്സ് ഇന്ദുലേഖ, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്മാരായ പ്രിയ, അഫ്സാന എന്നിവർ സംസാരിച്ചു. ജോയ് ആലൂക്കാസിലെ 25 ജീവനക്കാർ രക്തദാനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |