വൈക്കം . താലൂക്ക് ആശുപത്രിയിലെ ജൈവമാലിന്യങ്ങൾ പൂർണമായി സംസ്കരിക്കുന്നതിന് നഗരസഭ നിർമ്മിച്ച് നൽകിയ തുമ്പൂർമുഴി യൂണിറ്റിന്റെ ഉദ്ഘാടനം ചെയർപേഴ്സൺ രാധികാ ശ്യം നിർവഹിച്ചു. യൂണിറ്റിന്റെ മേൽനോട്ട പരിപാലനത്തിന് സ്ഥിരമായി ഒരാളെ ചുമതലപ്പെടുത്തും. ചടങ്ങിൽ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രീതാ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സിന്ധു സജീവൻ, എൻ അയ്യപ്പൻ, കൗൺസിലർമാരായ ആർ സന്തോഷ്, എബ്രഹാം പഴയകടവൻ, ബി രാജശേഖരൻ, എസ് ഇന്ദിരാദേവി, കെ ബി മോഹനകുമാരി, രേണുക രതീഷ്, അശോകൻ വെള്ളവേലി, ബിന്ദു ഷാജി, കവിതാ രാജേഷ്, എ സി മണിയമ്മ, പി.ഡി.ബിജിമോൾ, ആരതി രഞ്ജിത്ത്, എസ് കെ ഷീബ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |