കോട്ടയം . വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും വിവിധ ഗ്രാമപഞ്ചായത്തുകളുടെയും ക്ഷീരവികസന വകുപ്പിന്റെയും ക്ഷീര സംഘങ്ങളുടെയും ആഭിമുഖ്യത്തിൽ വാഴൂർ ബ്ലോക്കുതല ക്ഷീരസംഗമം സംഘടിപ്പിച്ചു. നെടുംകുന്നം ക്ഷീരോത്പാദക സഹകരണ സംഘത്തിൽ സംഘടിപ്പിച്ച ക്ഷീര കർഷക സംഗമവും കന്നുകാലി പ്രദർശന മത്സരവും ചീഫ് വിപ്പ് എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് മുകേഷ് കെ മണി അദ്ധ്യക്ഷത വഹിച്ചു. വി പി റെജി, രവി വി സോമൻ, പി എം ജോൺ, ലത ഷാജൻ, ഗീത എസ് പിള്ള, ലത ഉണ്ണികൃഷ്ണൻ, സൗമ്യ മോൾ, വർഗീസ് ജോസഫ്, പി എൻ സുജിത്ത് , സി ആർ ശാരദ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |