അലനല്ലൂർ: വട്ടമണ്ണപ്പുറം എ.എം.എൽ.പി.എസിലെ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ നെൽപാടങ്ങൾ സന്ദർശിച്ചു. 'നെൽകൃഷിയിൽ നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ' എന്ന വിഷയത്തിൽ സീനിയർ അസിസ്റ്റന്റ് ഷാഹിന സലീം വിഷയാവതരണം നടത്തി. സ്റ്റാഫ് കൺവീനർ സി മുഹമ്മദാലി, പി.ടി.എ വൈസ് പ്രസിഡന്റ് റസാഖ് മംഗലത്ത്, അദ്ധ്യാപകരയ എ.പി ആസിം ബിൻ ഉസ്മാൻ, കെ.പി ഫായിഖ് റോഷൻ, എം.മാഷിദ സ്കൂൾ കാർഷിക മന്ത്രി എൻ. നിമ, സ്കൂൾ ലീഡർ എൻ ഹാത്തിം ഹംദാൻ, സ്കൂൾ ആരോഗ്യ മന്ത്രി വി ഹിമ ഫത്തിമ എന്നിവർ സംബന്ധിച്ചു. പരിപാടിയുടെ ഭാഗമായി വയലോരത്ത് വെച്ച് വിദ്യാർത്ഥികൾ കൊയ്ത്തുത്സവ ഗാനാലാപാനം സംഘടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |