കണ്ണൂർ: പിണറായി വെസ്റ്റിലെ സി. മാധവൻ സ്മാരക വായനശാലയുടെയും യുവധാര ക്ലബ്ബിന്റെയും ആസ്ഥാനമായ ഇ.എം.എസ് മന്ദിരത്തിന്റെയും കോടിയേരി സ്മാരക ഹാളിന്റെയും ഉദ്ഘാടനം ഡിസംബർ അവസാനം നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ടു മാസക്കാലം നീണ്ടുനിൽക്കുന്ന വ്യത്യസ്തമായ അനുബന്ധ പരിപാടികളുടെ ഉദ്ഘാടനം നാട്ടരങ്ങ് പ്രശസ്ത നാടക പ്രവർത്തകൻ മുഹമ്മദ് പേരാമ്പ്ര നിർവഹിച്ചു. തുടർന്ന് ലഹരിക്കെതിരെ സ്നേഹദീപം തെളിയിച്ചു.
വാർഡ് അംഗം കെ. വിമല ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് യുവ ഗായകൻ സി.പി .പ്രമോദ് വയലാർ അനുസ്മരണപ്രഭാഷണം നടത്തി.ചിത്രകാരൻ ബിനീഷ് മുദ്റിക തയ്യാറാക്കിയ നാട്ടറിവിന്റെ ലോഗോ മുഹമ്മദ് പേരാമ്പ്ര പ്രകാശനം ചെയ്തു. തുടർന്ന് വയലാർ ഗാനാലാപനവും നടത്തി .വി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വി. പ്രദീപൻ , കെ.പി. രാമകൃഷ്ണൻ , കെ. സനൽകുമാർ, ടി.ശശി പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |