കൊയിലാണ്ടി: പ്രിയത ബുക്സ് പ്രസിദ്ധീകരിച്ച മോഹനൻ നടുവത്തൂരിന്റെ 'തീ കൊണ്ടുള്ള വീട്' കവിതാ സമാഹാരം കൽപ്പറ്റ നാരായണൻ വി.ആർ സുധീഷിന് നൽകി പ്രകാശനം ചെയ്തു. മണിശങ്കർ അദ്ധ്യക്ഷത വഹിച്ചു. എൻ.വി ബാലകൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി. ബിജു കാവിൽ, നവീന സുഭാഷ്, പി.വി രാജൻ, മോഹനൻ നടുവത്തൂർ എന്നിവർ പ്രസംഗിച്ചു. ആനന്ദ് കാവുംവട്ടം പി ഭാസ്കരന്റെ കവിത ആലപിച്ചു.
കവി സമ്മേളനത്തിൽ കൽപ്പറ്റ നാരായണൻ, മണിശങ്കർ, മിഥുന സജിൽ, മുകുന്ദൻ മണിയൂർ, വിജേഷ് ഉപ്പാലക്കൽ, ശശീന്ദ്രൻ ബപ്പൻകാട്, രാജൻ നടുവത്തൂർ, സുരേഷ്കുമാർ കന്നൂർ, ജ്യോതിഷ് കുമാർ, സുബീഷ് അരിക്കുളം, രവി ഇടത്തിൽ, ഷൈനി കൃഷ്ണ, ഷാജീവ് നാരായണൻ, ദേവാനന്ദൻ, മുരളീധരൻ നടേരി എന്നിവർ കവിതകൾ അവതരിപ്പിച്ചു. കരുണൻ പുസ്തകഭവൻ സ്വാഗതവും വിനോദ് മുചുകുന്ന് നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |