SignIn
Kerala Kaumudi Online
Thursday, 19 September 2024 1.08 PM IST

ആധാർ  വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കൽ: 16.31 ലക്ഷം പേരുടെ ആധാർ ലിങ്കിംഗ് പൂർത്തിയായി

Increase Font Size Decrease Font Size Print Page
malappuram

മലപ്പുറം: സംസ്ഥാനതൊട്ടാകെ ആരംഭിച്ച ആധാർ വോട്ടർ ഐഡി ബന്ധിപ്പിക്കൽ പ്രവർത്തനങ്ങളിൽ മാതൃകയായി മലപ്പുറം ജില്ല. സംസ്ഥാനത്തു തന്നെ ഏറ്റവും അധികം വോട്ടർമാരുള്ള മലപ്പുറം ജില്ലയിൽ ഇതുവരെയായി 1,​63,​0911 പേരുടെ ആധാർ വോട്ടർ ഐഡിയുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. ജില്ലയിൽ മൊത്തം 32 ലക്ഷത്തിലധികം വോട്ടർമാരാണുള്ളത്. ഇതിൽ 50 ശതമാനത്തിൽ അധികം ആളുകളുടെയും വോട്ടർ ഐഡി ആധാറുമായി ലിങ്ക് ചെയ്യാൻ സാധിച്ചത്. ജില്ലയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കഠിനപ്രയത്നം കൊണ്ടുണ്ടായ നേട്ടമാണ്. ആദിവാസി ഗോത്രവിഭാഗങ്ങൾ ഏറെയുള്ള നിലമ്പൂർ വനമേഖലകളിലും പൊന്നാനിയടക്കമുള്ള തീരദേശ മേഖലകളിലും ആധാർ ബന്ധിപ്പിക്കൽ നടപടികൾ സുഗമമായി നടന്നതായി ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എസ്. ഹരികുമാർ അറിയിച്ചു.
സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വോട്ടർ പട്ടികയിലുള്ളത് മലപ്പുറം ജില്ലയിലാണ്. ജില്ലയിൽ ആകെ 3,​25,​6813 വോട്ടർമാരാണുള്ളത്. വോട്ടർ ഐഡിയും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ www.nvspin, voterportal eci.gov.in എന്നീ പോർട്ടലുകൾ വഴിയും വോട്ടർ ഹെൽപ്പ് ലൈൻ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും വോട്ടർമാർക്ക് നേരിട്ട് തങ്ങളുടെ വോട്ടർ ഐഡിയും ആധാറും ബന്ധിപ്പിക്കാൻ അവസരം നൽകിയിട്ടുണ്ട്. ഇതുകൂടാതെ ബൂത്ത് ലെവൽ ഓഫീസർമാരുടെ സഹായത്താൽ ഗരുഡ ആപ്പ് ഉപയോഗിച്ചും ബന്ധപ്പെട്ട ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർ കൂടിയായ തഹസിൽദാർമാർക്ക് 6ബി അപേക്ഷ നേരിട്ട് നൽകുക വഴിയും ആധാർ വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കാൻ സാധിക്കും.

ഇത്തരത്തിൽ വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കാൻ ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർ കൂടിയായ തഹസിൽദാർമാർക്ക് 6ബി അപേക്ഷ നേരിട്ട് നൽകിയതിലൂടെ ജില്ലയിൽ 6,​354 പേരും എൻ.വി.എസ്.പി, വോട്ടർ പോർട്ടൽ എന്നീ പോർട്ടലുകൾ വഴി 1,​43,​96 പേരും വോട്ടർ ഹെൽപ് ലൈൻ മൊബൈൽ ആപ്പ് വഴി 84,761 പേരും ബൂത്ത് ലെവൽ ഓഫീസർമാരുടെ സഹായത്താൽ ഗരുഡ ആപ്പ് വഴി 1,​52,​5400 പേരും ജില്ലയിൽ ആധാർ ലിങ്ക് ചെയ്തു കഴിഞ്ഞു. ജില്ലയിൽ ഇതുവരെ 1,​63,​0911 പേരാണ് ആധാർ വോട്ടർ ഐഡിയുമായി ബന്ധിപ്പിച്ചത്. ജില്ലയിലാകെ 2,​753 പോളിംഗ് ബൂത്തുകളും അത്ര തന്നെ ബൂത്ത് ലെവൽ ഓഫീസർമാരുമാണുള്ളത്. ഇതിൽ 33 പേർക്ക് നൂറുശതമാനം പൂർത്തിയാക്കാൻ സാധിച്ചിട്ടുണ്ട്. വള്ളിക്കുന്ന് താലൂക്കാണ് ജില്ലയിൽ ആധാർ ലിങ്കിങിൽ മുൻപിൽ നിൽക്കുന്നത്. ഇവിടെ 58.19 ശതമാനം വോട്ടർമാരുടെ ലിങ്കിംഗ് പൂർത്തിയായി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.