തൃശൂർ: സൈൻ പ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിനും അഖിലേന്ത്യ സൈനേജ് ഇൻഡസ്ട്രി എക്സിബിഷനും നാളെ നെടുമ്പാശേരിയിൽ തുടക്കം. സിയാൽ കൺവെൻഷൻ സെന്ററിൽ രാവിലെ 11ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എക്സിബിഷനും 3ന് ക്വാളിറ്റി എയർപോർട്ട് ഹോട്ടൽ ഓഡിറ്റോറിയത്തിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ പ്രതിനിധി സമ്മേളനവും ഉദ്ഘാടനം ചെയ്യും.
5ന് 4ന് സാജ് എർത്ത് റിസോർട്ടിൽ മന്ത്രി പി.രാജീവ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും ഇൻഡോർ ആൻഡ് ഔട്ട്ഡോർ, സൈനേജ് ഇൻഡസ്ട്രി എന്നിവയുമായി ബന്ധപ്പെട്ട മുഴുവൻ നിർമാതാക്കളും മൊത്ത വിതരണക്കാരും ഡീലേഴ്സും അനുബന്ധ വ്യവസായ സ്ഥാപനങ്ങളും എക്സിബിഷനിൽ പങ്കെടുക്കുമെന്ന് സെൻട്രൽ സോൺ സെക്രട്ടറി സുബൈർ സുറുമ, ജില്ലാ പ്രസിഡന്റ് എ.കെ.സത്യൻ, സെക്രട്ടറി പി.എൻ.ജയൻ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |