SignIn
Kerala Kaumudi Online
Thursday, 19 September 2024 9.29 AM IST

17കാരി പ്രസവിച്ചു; പോക്സോ കേസിൽ  യുവാവ് അറസ്റ്റിൽ

Increase Font Size Decrease Font Size Print Page

കാസർകോട്: മടിക്കേരി സ്വദേശിനിയായ 17കാരി പ്രസവിച്ച കേസിൽ കുമ്പള കുണ്ടങ്കാറടുക്കയിലെ 29കാരനെ കുമ്പള പൊലീസ് അറസ്റ്റുചെയ്തു. മടിക്കേരി ഗോണിക്കുപ്പ പൊലീസ് സ്റ്റേഷന്‍ പരിധിയിൽ താമസിക്കുന്ന 17കാരി ബന്ധുവായ യുവാവിന്റെ വീട്ടിൽ ഒമ്പത് മാസം മുമ്പ് എത്തിയിരുന്നു. അതിനിടെ വയറു വേദനയെത്തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത്. പെൺകുട്ടി ആദ്യം ഗോണിക്കുപ്പ പൊലീസിലാണ് പരാതി നൽകിയത്. നാലു മാസത്തോളം പൊലീസ് പ്രതിക്കായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി പ്രസവിച്ചത്. ഇതേതുടർന്ന് കുമ്പള പൊലീസിന് കേസ് കൈമാറുകയായിരുന്നു. പ്രതിയെ പോക്‌സോ കേസ് ചുമത്തി ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM, POCCSO
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.