SignIn
Kerala Kaumudi Online
Thursday, 19 September 2024 10.31 AM IST

കളമശേരി പോളിടെക്നിക്ക്: പൂർവവിദ്യാർത്ഥി സംഗമം

Increase Font Size Decrease Font Size Print Page
students

കൊച്ചി: കളമശേരി സർക്കാർ പോളിടെക്‌നിക് കോളേജിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഈ മാസം 13ന് പൂർവവിദ്യാർത്ഥി സംഗമം സംഘടിപ്പിക്കും. മുൻ അദ്ധ്യാപകരെയും മുതിർന്ന പൂർവ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിക്കും.

രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സംഗമത്തിൽ നൂറുകണിക്ക് പൂർവവിദ്യാത്ഥികൾ പങ്കെടുക്കുമെന്ന് പ്രിൻസിപ്പൽ ആർ.ഗീതാദേവി പറഞ്ഞു. 1951ൽ നാല് കോഴ്‌സുകളുമായി ആരംഭിച്ചതാണ് പോളിടെക്‌നിക്ക്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശേരി തറക്കല്ലിട്ട സ്ഥാപനം സംസ്ഥാനത്തെ മികച്ച സങ്കേതികവിദ്യാഭ്യാസ സ്ഥാപനമായി വളർന്നു. എട്ട് എൻജിനിയറിംഗ് ശാഖകളിൽ പരിശീലനം നൽകുന്നുണ്ട്. പ്രമുഖ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർ സംഗമത്തിൽ പങ്കെടുക്കുമെന്ന് കൺവീനർ ബെന്നി ജോൺ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, STUDENTS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.