പാലാ . റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഈരാറ്റുപേട്ട ഉപജില്ല കപ്പുയർത്തി. 45 സ്വർണവും 24 വെള്ളിയും 18 വെങ്കലവും നേടി 353 പോയിന്റോടെയാണ് ഈരാറ്റുപേട്ട ഒന്നാമതെത്തിയത്. ആദ്യ ദിനം മുതൽ ഈരാറ്റുപേട്ടയുടെ സമ്പൂർണാധിപത്യമായിരുന്നു. 19 സ്വർണവും 17 വെള്ളിയും 11 വെങ്കലവുമായി 168 പോയിന്റോടെ പാലാ ഉപജില്ല രണ്ടാമതും, 9 സ്വർണവും 12 വെള്ളിയും 17 വെങ്കലവുമായി 104 പോയിന്റ് നേടി കാഞ്ഞിരപ്പള്ളി മൂന്നാം സ്ഥാനം നേടി. 53 പോയിന്റുമായി ചങ്ങനാശ്ശേരിയും 42 പോയിന്റുമായി കോട്ടയം ഈസ്റ്റുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.
നെഞ്ചുവിരിച്ച് എസ് എം വി.
സ്കൂളുകളിൽ പൂഞ്ഞാർ എസ് എം വി എച്ച് എസ് എസ് ഓവറാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 36 സ്വർണവും 22 വെള്ളിയും 14 വെങ്കലവുമായി 252 പോയിന്റാണ് നേടിയത്. സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിൽ ഗ്രൂപ്പ് ചാമ്പ്യനും അത്ലറ്റിക്സിൽ ആൺ, പെൺ വിഭാഗങ്ങളിൽ മുന്നിലെത്തിയതും എസ് എം വിയാണ്. 11 സ്വർണം,10 വെള്ളി, 5 വെങ്കലം നേടി 90 പോയിന്റ് നേടി പാലാ സെന്റ് തോമസ് എച്ച് എസ് എസ് രണ്ടാമതും, 39 പോയിന്റ് നേടി കുറുമ്പനാടം സെന്റ് പീറ്റേഴ്സ് എച്ച് എസ് എസ് മൂന്നാമതുമെത്തി. വിജയികൾക്ക് മാണി സി കാപ്പൻ എം എൽ എ ട്രോഫി സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |