SignIn
Kerala Kaumudi Online
Thursday, 19 September 2024 1.15 PM IST

സന്നദ്ധ അദ്ധ്യാപകർക്ക് പരിശീലനം

Increase Font Size Decrease Font Size Print Page
training

രാജപുരം : കേന്ദ്ര ആവിഷ്‌കൃത സാക്ഷരതാ പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി സന്നദ്ധ അധ്യാപകർക്ക് കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ സാക്ഷരതാ മിഷൻ പരിശീലനം നടത്തി. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോദരൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എൻ.എസ്.ജയശ്രീ സംസാരിച്ചു. വിവിധ വിഷയങ്ങളിലായി സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി.എൻ.ബാബു, എം.ബാബുരാജ്, കെ.എസ്.സെബാസ്റ്റ്യൻ, കെ.സുധാകരൻ, കെ.ഓ.ലതിക യാദവ്, രജനി കള്ളാർ എന്നിവർ ക്ലാസ്സ് എടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോസഫ് എം ചാക്കോ സ്വാഗതവും കെ.സുധാകരൻ നന്ദിയും പറഞ്ഞു. പഞ്ചായത്തിലെ 290 നിരക്ഷരരെ 19 വാർഡുകളിലായി 38 ക്ലാസുകളിലൂടെ 60 അധ്യാപകരാണ് പഠിപ്പിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR, TRAING
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.