ആലപ്പുഴ : സംസ്ഥാന സർക്കാരിന്റെ ഫുട്ബോൾ പരിശീലന പദ്ധതിയായ 'ഗോൾ' ന്റെ ജില്ലാതല ഉദ്ഘാടനം പി.പി. ചിത്തരഞ്ജൻ എം.എൽ.എ. നിർവഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ എസ്.ഡി.വി. ബോയ്സ് ഹൈസ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ കളക്ടർ കൃഷ്ണതേജ മുഖ്യാതിഥിയായി. ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ് അദ്ധ്യക്ഷനായി. സന്തോഷ്ട്രോഫി മുൻ ക്യാപ്റ്റൻ ജീൻ ക്രിസ്റ്റ്യൻ, സ്കൂൾ മാനേജർ ടി.എസ്. രാമാനന്ദ്, സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.കെ.പ്രതാപൻ, ടി.ജയമോഹൻ, ടി.കെ.അനിൽ, കുര്യൻ ജെയിംസ്, ജിതശ്രീ, ബിനു തുടങ്ങിയവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു സ്വാഗതവും സെക്രട്ടറി എൻ.പ്രദീപ്കുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |