കൊല്ലം: ഹോൺ അടിച്ചതിലുള്ള വിരോധത്തിൽ, കാർ യാത്രക്കാരായ കുടുംബത്തെ ആക്രമിച്ച സംഘത്തിലെ ഒരാൾ കൂടി പൊലീസ് പിടിയിലായി. പുതുപ്പള്ളി വില്ലേജിൽ പ്രയാർ വടക്കുമുറിയിൽ നെടുവേലിൽ പുത്തൻ വീട്ടിൽ ഷിന്റോയാണ് (37) ഓച്ചിറ പൊലീസിന്റെ പിടിയിലായത്.
സംഘത്തിൽ ഉൾപ്പെട്ട നാലുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മങ്ങാട് വില്ലേജിൽ ശ്രീദേവിയും കുടുംബവും സഞ്ചരിച്ച കാർ ഹോൺ മുഴക്കി ഓവർടേക്ക് ചെയ്ത് പോയതിലുള്ള വിരോധത്തിൽ പ്രതികൾ ഇവരെ തടഞ്ഞ് ആക്രമിക്കുകയായിരുന്നു.
സംഭവശേഷം ഒളിവിൽ കഴിഞ്ഞിരുന്ന ഷിന്റോയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ നിസാമുദ്ദീന്റെ നേതൃത്വത്തിൽ എസ്.ഐ നിയാസ്, എ.എസ്.ഐ സുനിൽ, സി.പി.ഒമാരായ രാഹുൽ, കനീഷ്, വിനോദ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |