വെള്ളറട: കേരള കൗമുദിയും കാരക്കോണം ഡോ. സോവർവെൽ സി.എസ്.ഐ മെഡിക്കൽ കോളേജ് ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രമേഹദിനാചരണം വിപുലമായ പരിപാടികളോടെ നാളെ നടക്കും. രാവിലെ 8.30ന് നെയ്യാറ്റിൻകരയിൽ നിന്നും ആരംഭിക്കുന്ന പ്രമേഹരോഗ പ്രതിരോധ സന്ദേശ വിളമ്പര സൈക്കിൾ റാലി കെ. അൻസലൻ എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്യും. രാവിലെ മുതൽ നെയ്യാറ്റിൻകര,വെള്ളറട,കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും നെല്ലിക്കാകുഴി സമ്പ് സെന്ററിലും പൊതുജനങ്ങൾക്കായി സൗജന്യ പ്രമേഹ പരിശോധനകൾ നടത്തും. തിങ്കളാഴ്ച രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഗാമെഡിക്കൽ ക്യാമ്പിലെത്തുന്നവർക്ക് സൗജന്യ പ്രമേഹ പരിശോധനയ്ക്ക് പുറമെ ജനറൽ മെഡിസിൻ,കാർഡിയോളജി,നേത്ര ചികിൽസ വിഭാഗം,നെഫ്രോളജി,ന്യൂറോളജി വിഭാഗങ്ങളിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സൗജന്യ കൺസൾട്ടേഷനും ലഭിക്കുന്നതാണ്. ലാബ് പരിശോധനകൾ,ആഞ്ജിയോഗ്രാം,വിവിധ സ്കാനുകൾക്കും അൻപതു ശതമാനം ഇളവ് ലഭിക്കും. 11 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ മഹായിടവക സെക്രട്ടറി ഡോ. ടി.ടി പ്രവീൺ ഉദ്ഘാടനം ചെയ്യും. കേരള കൗമുദി തിരുവന്തപുരം, ആലപ്പുഴ യൂണിറ്റ് ചീഫ് എസ്. വിക്രമൻ മുഖ്യാതിഥിയായിരിക്കും. 12.30ന് വിശിഷ്ട സേവനം നൽകിയ എട്ട് സീനിയർ ഡോക്ടർമാർക്ക് കേരളകൗമുദി വിശിഷ്ട സേവാപുരസ്കാരം നൽകും. സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.ജെ.ബെനറ്റ് എബ്രഹാം അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന പരിപാടിയിൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജീവനക്കാരുടെ മക്കളെ അനുമോദിക്കും. മെഗാ ക്യാമ്പ് 19 വരെ തുടരും. ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 7558882224, 7558782228 ഈ നമ്പരുകളിൽ പേരുകൾ രജിസ്റ്റർ ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |