മുഹമ്മ : ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിൽ നടത്തുന്ന ജോബ് ഫെയറിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. കളക്ടർ വി.ആർ.കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു.
ഡിസംബർ 3 ന് കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് ജോബ് ഫെയർ. കേരളത്തിലെ പ്രമുഖരായ കമ്പനികൾ പങ്കെടുക്കും. ഗൂഗിൾ ഫോം വഴിയാണ് രജിസ്ട്രേഷൻ. ഇഷ്ടപ്പെട്ട മേഖല തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉണ്ടാകും. എസ്.എസ്. എൽ.സി മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഐ.ടി ഉൾപ്പെടെയുള്ള പ്രൊഫഷണൽ ഡിഗ്രിയുള്ളവർക്ക് പങ്കെടുക്കുന്നതിനായി പ്രത്യേക സംവിധാനമൊരുക്കും.രജിസ്ട്രേഷൻ ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, വൈസ് പ്രസിഡന്റ് ബിപിൻ സി.ബാബു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ടി.എസ്.താഹ,ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ റിയാസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |