കോഴിക്കോട്: പുതിയങ്ങാടിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തി. ഇടിമിന്നലേറ്റ് മരിച്ചതായി സംശയം. പുതിയങ്ങാടി സ്വദേശിയും കാരപ്പറമ്പ് സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയുമായ മുഹമ്മദ് അസൈൻ (15)ആണ് മരിച്ചത്. ഇന്നലെ നാലരയോടെയാണ് സംഭവം. പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലുമുണ്ടായിരുന്നു. ഈ സമയത്ത് കുട്ടി കളിക്കാനായി സൈക്കിളിൽ പോകുമ്പോഴാണ് ഇടിമിന്നലേറ്റതെന്നാണ് വിവരം. കുട്ടി വീണു കിടക്കുന്നത് കണ്ട പ്രദേശവാസികൾ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കുട്ടിക്ക് കാര്യമായ പരിക്കുകളൊന്നുമില്ല. അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ അറിയിച്ചു. അബ്ദുള്ളക്കോയയുടെയും നബീസയുടെയും മകനാണ്.
കോഴിക്കോട് ബീച്ച് ആശുപത്രിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12ന് പോസ്റ്റ്മോർട്ടം നടത്തും. പുതിയങ്ങാടി തെരുവത്ത് ജുമാമസ്ജിദിൽ മയ്യിത്ത് നിസ്കാരം നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |